‘അമ്മയോളം എത്താറായ മകൾ’; എന്തിനാണ് ആലിയുടെ മുഖം മറയ്ക്കുന്നതെന്ന് ആരാധകർ
Mail This Article
ആലിയെ താൻ എടുത്തു നിൽക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് സുപ്രിയ പുതിയതായി പങ്കുവച്ചിരിക്കുന്നത്. അവരെ കൗതുകത്തോടെ നോക്കുന്ന വളർത്തു നായയുമുണ്ട് ചിത്രത്തിൽ. പൃഥ്വി പകർത്തിയ ഈ മനോഹരമായ ചിത്രത്തിന് താഴെ ആരാധകരുടെ ഇഷ്ടം കൊണ്ടു നിറയുകയാണ്. പതിവുപോലെ ആലിയുടെ മുഖം കാണാത്ത ചിത്രമാണിതും. ആലിയുടെ മുഖം കാണണമെന്നും, എന്തിനാണ് മകളുടെ മുഖം മറയ്ക്കുന്നതെന്നും പലരും കമന്റു ചെയ്യുന്നുണ്ട്.
‘അമ്മയേ്ക്കാൾ പൊക്കം വെയ്ക്കാറായ ബേബി നമ്പർ വണ്ണിനെ കയ്യിലെടുത്ത് നിൽക്കുകയാണ് ഞാൻ, ഇതെന്താണീ ചെയ്യുന്നതെന്ന് പകച്ച് നോക്കി നിൽക്കുന്ന വളർത്തുനായ സോറോ. അതെല്ലാം ക്യാമറയിലാക്കുന്ന തിരക്കിൽ ഡാഡയും’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട് സുപ്രിയ.
കോവിഡ് കാലത്ത് എല്ലാവർക്കും ഒരുമിച്ചിരിക്കാൻ അവസരം കിട്ടിയല്ലേയെന്നും എത്ര മനോഹരമായ ചിത്രമാണെന്നും പലരും കമന്റുകൾ ചെയ്യുന്നുണ്ട്. അമ്മയുടെ ഒരു കഷ്‌ടപ്പാട് നോക്കണേ എന്നാണ് രസകരമായ മറ്റൊരു കമന്റ്.
English Summary : Supriya Menon Prithviraj post a photograph with Alankrita