പൊന്നുരുക്കി അരഞ്ഞാണം തീർത്ത്, വെറ്റില കൊണ്ടു മറച്ച ചെവിയിൽ പേര് ഓതി : വ്യത്യസ്തമായൊരു നൂലുകെട്ട് വിഡിയോ
Mail This Article
പാലാ രാമപുരം സ്വദേശികളായ ഹരീഷിനും നീതുവിനും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ നൂലുകെട്ടിനു വ്യത്യസ്തത കൊണ്ടുവരണം എന്ന ആഗ്രഹം സഫലമാക്കിയ മനോഹരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഹിന്ദു ആചാരപ്രകാരം പൊന്നോമനയ്ക്ക് ആദ്യമായി പൊന്നണിയിക്കുന്നത് കുഞ്ഞിന്റെ നൂലുകെട്ടിനാണ്. പൊന്നാരഞ്ഞാണം അണിയിയിച്ചാണ് സാധാരണയായി നൂലുകെട്ട് ചടങ്ങ് നടത്താറ്. കുഞ്ഞിന്റെ പേരിടീൽ ചടങ്ങും നൂലുകെട്ടുന്ന ദിവസമാണ് നടത്തുക. കുഞ്ഞിന്റെ ഇരുപത്തിയെട്ടിനാണ് അവന്റെ നമകരണവും നൂലുകെട്ടും നടക്കുക.
പണ്ടൊക്കെ സ്വർണ്ണപ്പണിക്കാരനെ കൊണ്ട് ഇഷ്ടാനുസരണം കുഞ്ഞിനായി പൊന്നരഞ്ഞാണം പണിപ്പിക്കുകയായിരുന്നു പതിവ്. അത്തരത്തിൽ സ്വർണപണിക്കാരൻ പൊന്നാരഞ്ഞാണം ഉണ്ടാക്കി നൽകുന്നതും അതു കുഞ്ഞിന്റെ അരയിൽ കെട്ടുന്നതും അവൾക്കു ഗീതിക എന്നു വെറ്റില കൊണ്ടു മറച്ചുപിടിച്ച ചെവിയിൽ ഓതുന്നതുമാണ് വിഡിയോയിൽ. ജിൻസ് ഗോപിനാഥ് ചിട്ടപ്പെടുത്തി ആലപിച്ച മനോഹരമായ ഗാനം വിഡിയോയുടെ മാറ്റുകൂട്ടുന്നു.
വിഡിയോഗ്രാഫറായ ഹരീഷിന്റേയും നീതുവിന്റേയും മൂന്നാമത്തെ കുഞ്ഞാണ് ഗീതിക. ഗൗതമി, ഗൗരി എന്ന രണ്ട് ചേച്ചിമാരാണ് ഈ കുഞ്ഞാവയ്ക്കുള്ളത്. ഗീതിക മോളുടെ ജീവിതത്തിൽ എന്നെന്നുമോർക്കാൻ അച്ഛനും അമ്മയും ചേർന്നൊരുക്കിയ ഈ സമ്മാനം അതിമനോഹരമെന്നാണ് കമന്റുകൾ
English Summary : Naming ceremony video of Geethika