‘ആരാണ് ലെസ്ബിയൻ, എന്താണ് ഗേ?’; അമ്മയുടെ ചോദ്യത്തിന് മകളുടെ ഹൃദ്യമായ മറുപടി - വിഡിയോ വൈറൽ
Mail This Article
കുട്ടികൾക്ക് സ്കൂൾതലം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാൽ എത്ര രക്ഷിതാക്കൾ മക്കളുടെ ഇത്തരം കൊച്ചുകൊച്ച് സംശയങ്ങൾക്ക് കൃത്യമായും വ്യക്തമായും ഉത്തരം നൽകാറുണ്ട്? ലൈംഗിക വിദ്യാഭ്യാസമെന്നതുപോലെ ഗേ, ലെസ്ബിയൻ തുടങ്ങിയവയെ കുറിച്ചും കുട്ടികളിൽ ചെറു പ്രായം മുതൽ തന്നെ അവബോധം വളർത്തേണതുണ്ടെന്നു വ്യത്കമാക്കുകയാണ് ഒരു അമ്മയും മകളും ഈ വിഡിയോയിലൂടെ.
‘മായാസ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ക്യൂട്ട് വിഡിയോ പ്രത്യക്ഷപ്പെട്ടത്. എന്താണ് ലെസ്ബിയൻ എന്ന അമ്മയുടെ ചോദ്യത്തിന് വിവേക പൂർവം മറുപടി നൽകുന്ന കുഞ്ഞാണ് ഹൃദയം കീഴടക്കുന്നത്. ഗേ എന്നാൽ എന്ത് എന്ന ചോദ്യത്തിനും ഈ ക്യൂട്ട് സുന്ദരിയുടെ പക്കൽ ചടുലമായ മറുപടിയുണ്ട്. വെറുപ്പും വിദ്വേഷവുമല്ല കുഞ്ഞുമനസുകളിൽ പാകേണ്ടതെന്ന ആമുഖ കുറിപ്പും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സ്നേഹത്തിന്റെ ഭാഷ കുട്ടികൾക്ക് മനസിലാകുമെന്നും കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
English Summary: Maya's amma - Viral video of a little girl's answer on gay and lesbian