കുഞ്ഞുവിരലുകളാൽ പിയാനോയിൽ റാസ്പുടിൻ തരംഗമൊരുക്കി നാലുവയസുകാരൻ- വിഡിയോ
Mail This Article
മെഡിക്കൽ വിദ്യാർഥികള്‍കളായ ജാനകിയും നവീനും ചേർന്ന് തരംഗമാക്കിയ റാസ്പുടിൻ ഗാനം പിയാനോയിൽ വായിച്ച് ശ്രദ്ധ നേടുകയാണ് ഒരു നാല് വയസുകാരൻ. കുഞ്ഞുവിരലുകളാൽ മാന്ത്രികശബ്ദം വിരിയിക്കുകയാണ് യൊഹാൻ ജോർജ്കുട്ടി എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ പിയാനോ വായിക്കുമെന്ന് ആരും അത്ഭുതപ്പെട്ടുപോകും ഈ കൊച്ചുമിടുക്കന്റെ പ്രകടനം കണ്ടാൽ. അച്ഛൻ ഡോ. ജോർജുകുട്ടി കീബോർഡ് വായിക്കുന്നത് കണ്ടാണ് കുഞ്ഞു യോഹാനും താല്പര്യം ജനിക്കുന്നത്.
ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍ വായിച്ച് റെക്കോര്‍ഡ് നേടിയിരിരുന്നു ഈ കൊച്ചുമിടുക്കൻ. മൂന്ന് വയസും എട്ടു മാസവും പ്രായമുള്ളപ്പോഴാണ് യോഹാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ കുഞ്ഞു യോഹാനന്റെ പിയാനോ വായനയാണ് റെക്കോര്‍ഡ് നേടിക്കൊടുത്തത്
സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ദേശീയഗാനം പിയാനോയില്‍ വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞു യോഹാന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, അത്രയ്ക്കിഷ്ടമാണ് പിയാനോവായന. എന്നാല്‍ ആ അവസരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലിടം നേടിക്കൊടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിനിടെ ദേശീയഗാനം കണ്ണ് മൂടിക്കെട്ടി വായിക്കാനും പഠിച്ചു. അച്ഛന്‍ ജോര്‍ജുക്കുട്ടിയാണ് ഗുരു.
English Summary : Four year old Yohan Georgekutty playing Rasputin in keyboard