ഹയ ബേബിയുടെ ബേക്ക് ഹൗസ്; മകൾക്ക് പിറന്നാള്‍ സർപ്രൈസ് ഒരുക്കി ആസിഫ് അലി
Mail This Article
മകൾ ഹയയുടെ നാലാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ചിരിയ്ക്കുകയാണ് നടൻ ആസിഫ് അലിയും കുടുംബവും. കോവിഡിനും ലോക്ഡൗണുമൊന്നും ഈ വലിയ സന്തോഷത്തെ മാറ്റിവെയ്ക്കാനാകുമായിരുന്നില്ല. മകൾക്കായി ഒരു ബേക്ക് ഹൗസ് തന്നെയൊരുക്കിയിരിക്കുകയാണ് താരം. ജൂൺ രണ്ടിനായിരുന്നു ഹയയുടെ പിറന്നാള്‍
പിറന്നാൾ ദിനത്തിൽ ആസിഫും ഭാര്യ സമയും മകൻ ആദവും പിറന്നാൾ കുട്ടി ഹയയും വീട്ടിലുള്ള മറ്റെല്ലാ അംഗങ്ങളും ബേക്ക് ഹൈസിലെ ജീവനക്കാരായി ഒരുങ്ങിയെത്തി. എല്ലാവരും ഏപ്രണും തൊപ്പിയുമണിഞ്ഞ് ‘ഹയാസ് ബേക്ക് ഹൗസി’ന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് സമയുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഹയയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ഇവർ പങ്കുവച്ച ചിത്രങ്ങൾ വളരെ വേഗമാണ് വൈറലായത്. സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ ഹയക്കുട്ടിക്ക് പിറന്നാള്‍ ആശംസകൾ അറിയിച്ചിട്ടണ്ട്. ഒട്ടുമിക്ക പരിപാടികളിലും ആസിഫിനൊപ്പം ഈ കുരുന്നുകളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിക്കുമെങ്കിലും ഹയക്കുട്ടി സദസിനെ കൈയ്യിലെടുക്കുക തന്നെ ചെയ്തു.
English summary: Zama Asif Ali post birthday photos of daughter-haya