അസിന്റെ കുഞ്ഞു രാജകുമാരിയുടെ കഥക് പരിശീലനം; മകളുടെ ചിത്രം പങ്കുവച്ച് താരം
Mail This Article
അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ മകളുടെ ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിൻ. മകളുടെ കഥക് പഠനത്തിന്റെ ചിത്രങ്ങളാണ് അസിൻ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. അരിൻ ഇപ്പോൾ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിൻ പറയുന്നു.
ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്. മകളുടെ വിശേഷങ്ങൾ ഇടയ്ക്ക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കാറുണ്ട് അസിൻ.
പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 2017 ഒക്ടോബർ 24 നാണ് അരിൻ പിറന്നത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ഡൽഹിയിലാണ് അസിൻ താമസം. അരിന്റെ ആദ്യത്തെ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു.
English summary : Asin post kathak practice photo daughter Arin Rayn