ADVERTISEMENT

ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവ് കേരളക്കരയാകെ അറിഞ്ഞതിന്റ അത്ഭുതത്തിലാണ് കോഴിക്കോട്ടെ വട്ടോളി ഗവൺമെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ അക്കിലിസ്. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് അക്കിലിസിനോട് ഒരു ചിത്രം വരയ്ക്കാൻ ടീച്ചർ ആവശ്യപ്പെട്ടപ്പോൾ ഈ മിടുക്കൻ വരച്ചു നൽകിയത്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ  കാരിക്കേച്ചറാണ്. സ്കൂൾ ടീച്ചർക്ക് അയച്ചുകൊടുത്ത ചിത്രത്തെ അഭിനന്ദിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാഭ്യാസമന്ത്രിയുടെ നേരിട്ടുള്ള വിളിയെത്തി.

കാരിക്കേച്ചറിന്റെ ചിത്രവും അക്കിലിസ് അത് വരയ്ക്കുന്ന വിഡിയോയും അധ്യാപകരുടെ ഗ്രൂപ്പുകളിലൂടെ പ്രചരിച്ച് ഒടുവിൽ വിദ്യാഭ്യാസ മന്ത്രിയുടെ അടുത്തും എത്തുകയായിരുന്നു. രണ്ടു മണിക്കൂർ എടുത്താണ് താൻ മന്ത്രിയുടെ കാരിക്കേച്ചർ പൂർത്തിയാക്കിയതെന്ന് അക്കിലിസ് പറയുന്നു. ചിത്രങ്ങൾ വരയ്ക്കാൻ കഴിവുണ്ടെങ്കിലും ആദ്യമായാണ് അക്കിലിസ് കാരിക്കേച്ചർ വരക്കാൻ ശ്രമിക്കുന്നത്. അത് ഇത്രത്തോളം വൈറൽ ആകുമെന്ന് ഈ മിടുക്കൻ കരുതിയതേയില്ല. 

വരച്ച ശേഷവും അത് ശരിയായോയെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്ന് അക്കിലിസ് പറയുന്നു. അമ്മയായ മേരി ബൊണിറ്റയാണ് അക്കിലിസിന് വിദ്യാഭ്യാസ മന്ത്രിയുടെ കാരിക്കേച്ചർ വരയ്ക്കാൻ പ്രോത്സാഹനം നൽകിയത്. മൊകേരി ഗവൺമെന്റ് കോളേജിലെ അസിസ്റ്റൻന്റ് പ്രൊഫസറായ ഡോക്ടർ കെ എസ് ശരണാണ് അക്കിലിസിന്റെ പിതാവ്.

 

English summary: Third standard student Achilles draws caricature of minister V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com