അനന്ദുവിന്റെ വീട്ടിലെ ബസ് സ്റ്റാൻഡ് !
Mail This Article
കോലഞ്ചേരി ∙ പത്താം ക്ലാസുകാരൻ അനന്ദു ലോക്‌ഡൗണിലെ വിരസതയകറ്റിയത് ബസുകളുടെ ‘കുട്ടിപ്പതിപ്പ്’ നിർമാണത്തിലൂടെ. ഫോർഎക്‌സ് ഷീറ്റ് ഉപയോഗിച്ചു മാതൃകാ കെഎസ്ആർടിസി ബസും ടൂറിസ്‍റ്റ് ബസും നിർമിച്ച മകനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട‍് അച്ഛൻ ടി.കെ. വിശ്വനും നിർമിച്ചു മറ്റൊരു ബസ്. നോർത്ത് മഴുവന്നൂർ കിളികുളം തൂപ്പേലിൽ വീട്ടിൽ അതോടെ ‘ബസുകളുടെ’ എണ്ണം മൂന്നായി.
കാഴ്‌ചയിൽ മൂന്നും യഥാർഥ ബസുകളെ വെല്ലുന്ന കുട്ടിപ്പതിപ്പുകൾ. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‍കൂൾ വിദ്യാർഥിയാണ‍് അനന്ദു. ഓൺലൈൻ പഠനത്തിന്റെ ഇടവേളകളിൽ പണിപ്പുരയിൽ കയറും. 3 മാസം കൊണ്ട‍് ആദ്യ ബസ് പുറത്തിറക്കി.
ഒരു വർഷത്തിനിടയിൽ രണ്ടാമത്തെതും. സീറ്റ്, ടയർ, സ്‍റ്റിയറിങ് ഉൾപ്പെടെ ബസിനു വേണ്ട ഘടകങ്ങൾ ഒന്നും ഒഴിവാക്കാതെയാണു നിർമാണം. ബാറ്ററി ഘടിപ്പിച്ച എൽഇഡി ബൾബുകളും പ്രവർത്തന സജ്ജം.
കെഎസ്എഫ്ഇ പട്ടിമറ്റം ശാഖയിൽ ഉദ്യോഗസ്‍ഥനാണു പിതാവ് വിശ്വൻ. അമ്മ സുനിത ആകാശവാണിയിൽ ജീവനക്കാരിയാണ്.
English summary: Tenth standard student from Kolenchery made miniature KSRTC bus