തഴുകുന്ന കുഞ്ഞികൈകൾ; ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി
Mail This Article
മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി ഇളയ മകൾ ഐശ്വര്യയ്ക്കൊപ്പമുളള്ള മനോഹരമായ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അമ്മയെ കൗതുകപൂർവം നോക്കുകയും കുഞ്ഞി കൈകൾകൊണ്ട് തഴുകുകയും കെട്ടിപ്പിടിക്കുകയുമാണ് ഐശ്വര്യ. ദിവ്യ ഉണ്ണിയുടെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്.
മകൾ ദിവ്യയുടെ ഫോട്ടോക്കോപ്പിയാണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ അതേ ചിരിയാണ് കുഞ്ഞാവയ്ക്കെന്നാണ് ചിലർ പറയുന്നത്. 2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.
അർജുനും മീനാക്ഷിയുമാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.
English summary: Divya Unni post cute photos with daughter Aishwarya