‘ഞങ്ങൾക്ക് ഷെയർ എന്നാൽ ലൈക്ക്, ഷെയർ, സബ്സ്ക്രൈബ്’ – തങ്കക്കൊലുസിന്റെ വിഡിയോ
Mail This Article
തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തങ്കക്കൊലുസിന്റെ രസകരമായ മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. മഴ നനഞ്ഞും അപ്പ വാങ്ങിക്കൊടുത്ത പുത്തൻ കളിപ്പാട്ടങ്ങളുമായി കളിച്ചും ഭക്ഷണം പങ്കിട്ടും ഈ കുരുന്നുകളുടെ കുസൃതികൾ നിറഞ്ഞ ഈ പുത്തൻ വിഡിയോയും പതിവ് പോലെ വൈറലാണ്.
ഒറൊറ്റ മഴപോലും വിടാതെ ഈ കുരുന്നുകൾ നനയുന്നമെന്ന് സാന്ദ്ര പറയുന്നു. അങ്ങനെ മഴയത്തു കളിക്കുമ്പോൾ കിട്ടിയ ഒരു ബലൂൺ കൊണ്ടായി ഇരുവരുടേയും കളി. ബലൂൺ ഷെയർ ചെയ്ത് കളിക്കണമെന്നു അമ്മ പറയുമ്പോൾ തങ്കക്കൊലുസിന്റെ വിചാരം വിഡിയോ ഷെയർ ചെയ്യുന്ന കാര്യമാണ്. ‘ഞങ്ങൾക്ക് ഷെയർ എന്നാൽ ലൈക്ക്, ഷെയർ സബ്സ്ക്രൈബ്’ എന്ന രസകരായ അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവച്ചിരിക്കുന്നത്.
തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.പതിവുപോലെ ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. തങ്കക്കൊലുസിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി ഒരു യുട്യൂബ് ചാനൽതന്നെയുണ്ട്. മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
English summary : Sandra Thomas share a video of Thankakkolusu