ADVERTISEMENT

താരജോഡികളായ സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മക്കളുടെ ചിത്രങ്ങളും വാർത്തകളും  സമൂഹ മാധ്യമങ്ങൾക്കും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. താര കുടുംബത്തിന്റെ ചിത്രം പകർത്താനുള്ള ഒരവസരവും  പാപ്പരാസികൾ കൈവിട്ടു കളയാറില്ല. ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെയും മാതാപിതാക്കളെയും കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

 

അഞ്ചു വയസുകാരൻ തൈമൂറും ഇളയമകൻ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്ലാറ്റിന് പുറത്തേക്ക് എത്തിയ തൈമൂർ പാപ്പരാസികളെ  കണ്ടതോടെ അവരുടെ നേർക്ക് കയർക്കുന്നതായി വിഡിയോയിൽ കാണാം. മാധ്യമങ്ങൾ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂർ പ്രകടിപ്പിച്ചത്. ഇതിനുമുൻപും സമാനമായ രീതിയിൽ തൈമൂർ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്. 

 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യത്യസ്തമായ രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. മറ്റുള്ളവരോട് അല്പംകൂടി സൗമ്യമായി പെരുമാറാൻ കരീന മകനെ പഠിപ്പിക്കേണ്ടതുണ്ട് എന്ന തരത്തിലാണ് പ്രതികരണങ്ങളിൽ ഏറെയും. അതേസമയം താരങ്ങളുടെ മക്കളാണെങ്കിലും അവരുടെ സ്വകാര്യത  നഷ്ടപ്പെടുന്നതിനാലാവാം ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. 

 

ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് നാനിമാർക്കുമൊപ്പമാണ് കരീന മക്കളുമായി പുറത്തെത്തിയത്. മക്കളെ നോക്കാൻ ഇത്രയധികം പരിപാലകരെ ഏർപ്പെടുത്തിയിരിക്കുന്നതിനെ വിമർശിച്ചുകൊണ്ടും ധാരാളം ആളുകൾ രംഗത്തെത്തി. തന്റെ ഗർഭകാലത്തെക്കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും  പങ്കുവയ്ക്കുന്ന  'കരീന കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ' എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. എന്നാൽ മക്കളെ വളർത്തുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ നാനിമാർക്ക് കൊടുക്കണം എന്ന തരത്തിലാണ് കമന്റുകൾ.

English summary:  Netizens slam kareena kapoor after son taimurs behaviour and number of nanies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com