ADVERTISEMENT

പ്രാർത്ഥനകളുടെയും വിഷമതളുടെയും നാളുകൾ കടന്ന് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് നടി ഡിംപിൾ റോസും കുടുംബവും. പൂർണ വളർച്ചയെത്തും മുൻപ് ജന്മം നൽകിയ ഇരട്ട കണ്മണികൾ ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായിരുന്നു. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം പാച്ചു എന്ന വിളിപ്പേരുള്ള മകനുമായി വീട്ടിലേക്കെത്തിയ  ഡിംപിളിന് ഗംഭീര സ്വീകരണമാണ് കുടുംബാംഗങ്ങൾ ഒരുക്കിയത്. 

 

ഡിംപിളിന്റെ അച്ഛനും സഹോദരൻ ഡോണും അദ്ദേഹത്തിന്റെ ഭാര്യ ഡിവൈനും ചേർന്നാണ് കുഞ്ഞു പാച്ചുവിനും അമ്മയ്ക്കുമുള്ള മുറി സർപ്രൈസായി ഒരുക്കിയത്. നിറയെ ബലൂണുകളും തോരണങ്ങളും ഒക്കെയായി മനോഹരമായി അലങ്കരിച്ച മുറിയിൽ കുഞ്ഞുവാവയ്ക്ക് ലഭിച്ച സമ്മാനങ്ങൾ എല്ലാം ഒരുക്കിയിരുന്നു. 

 

ഇത്തരമൊരു സർപ്രൈസ് അപ്രതീക്ഷിതമായിരുന്നു എന്ന് ഡിംപിൾ പറയുന്നുണ്ട്. എന്നാൽ കുഞ്ഞിന്റെ വിഡിയോയും ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടില്ല. പാച്ചുവിന്റെ യഥാർത്ഥ പേര് പിന്നീട് പ്രേക്ഷകരെ അറിയിക്കുമെന്നും ഡിംപിൾ പറയുന്നു. അമ്മയായതിന്റെ മാറ്റവും തന്റെ കുഞ്ഞിനെ മറ്റുള്ളവർ സ്നേഹിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും കാണുന്നതിലുള്ള സന്തോഷവും അങ്ങേയറ്റം ആസ്വദിക്കുകയാണ് താൻ എന്നും ഡിംപിൾ വിഡിയോയിൽ പറയുന്നുണ്ട്. ഗർഭകാലവും  പ്രസവസമയത്തെ ബുദ്ധിമുട്ടുകളും പ്രസവാനന്തരം കടന്നുപോയ കടുത്ത മാനസിക വിഷമങ്ങളുമെല്ലാം മുൻ വിഡിയോകളിൽ താരം പങ്കുവച്ചിരുന്നു.

 

English summary : Serial actress Dimple Rose on her baby 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com