ADVERTISEMENT

ജൂനിയർ ചീരുവിന്റെ മനോഹരമായ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്നരാജ്. ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ് കുഞ്ഞ് റയാന്റെ വിവിധ ഭാവങ്ങളുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. റയാന്റെ വ്യത്യസ്ത മൂഡുകൾ എന്ന കുറിപ്പുമായായി പങ്കുവച്ച ചിത്രങ്ങളിൽ ക്യൂട്ട് ചിരിയുമായും വാശിപിടിച്ച് കരയുകയും ചെയ്യുന്ന കുഞ്ഞുചീരുവിനെ കാണാം. എല്ലാവരുടെയും ജീവിതത്തിൽ പ്രകാശവും സന്തോഷവും ഉണ്ടാവട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, ദീപാവലി ആശംസകള്‍ നേരുന്നു.’  ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചു.

 

ഒക്ടോബർ 22 നായിരുന്നു റയാന്റെ ഒന്നാം പിറന്നാൾ. മകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഹൃദ്യമായൊരു കുറിപ്പും മേഘ്ന പങ്കുവച്ചിരുന്നു. ‘ചീരു...നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മൾ എന്നും ഇങ്ങനെ പരസ്പരം ചേർന്നിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! ജന്മദിനാശംസകൾ! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു.’ 

റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം നവരാത്രി നാളിലാണ്  റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും മേഘ്ന പോസ്റ്റ് ചെയ്തിരുന്നു. മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. 

 

English summary: Actress Meghana Raj share son Raayan's phoros

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com