ADVERTISEMENT

നേപ്പാൾ യാത്രക്കിടെ നടൻ അനുപം ഖേർ റോഡിൽ കണ്ടുമുട്ടിയ ഈ ഭിക്ഷക്കാരിയെ പക്ഷെ അത്ര പെട്ടെന്നു ശ്രദ്ധിക്കാതിരിക്കാനാകില്ല. കാരണം ഈ പെൺകുട്ടി താരത്തോട് ഭിക്ഷ യാചിച്ചത് ഇംഗ്ലിഷിലായിരുന്നു. ഇന്ത്യയിൽ നിന്നും നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് ‌അനുപംഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇംഗ്ലിഷിൽ പണം ആവശ്യപ്പെടുകയും സെൽഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെൺകുട്ടിയോടു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നേപ്പാൾ യാത്രക്കിടെയായിരുന്നു നടൻ ഈ സംഭവത്തിന്റെ വി‍ഡിയോ എടുത്തത്.

 

സ്‌കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലിഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു. ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചുകുറച്ചായി ഇംഗ്ലിഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാന്‍ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, തന്റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാന്‍ പോകാന്‍ സാധിക്കുന്നില്ലെന്നുമാണ് മറുപടി. നല്ല ഇംഗ്ലിഷില്‍ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാൽ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും കുട്ടി പറയുന്നു.

 

‘എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളില്‍ പോകാന്‍ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളില്‍ വിടാന്‍ സഹായിക്കുമോ ?’ എന്ന് കുട്ടി ചോദിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ താന്‍ സഹായിക്കുമെന്ന് വാക്ക് നല്‍കി ഇതിന് പിന്നാലെ അനുപം ഖേര്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. തന്റെ ഫൗന്‍ഡേഷന്‍ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കുനൽകി. നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാണ്. 

 

English Summary : Bollywoood actor Anumpam Kher offer help begging girl in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com