‘ഗ്ലൂ ഗ്ലൂസ്’ പൊടി പരിചയപ്പെടുത്തി കുട്ടിക്കുറുമ്പൻ: ചിരി വിഡിയോ പങ്കുവച്ച് ജയസൂര്യ
Mail This Article
കോവിഡും ലോക്ഡൗണും സോഷ്യൽ മീഡിയയ്ക്ക് സമ്മാനിച്ചത് നിരവധി കുട്ടി വ്ലോഗർമാരെയാണ്. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കണ്ണിൽ കാണുന്നതെല്ലാം വിഡിയോയാക്കി പല കുരുന്നുകളാണ് ഈ കോവിഡ് കാലത്ത് വൈറലായത്. ഓൺലൈൻ ക്ലാസിന്റെ പരാധീനതകൾ പറഞ്ഞും പാട്ട് പാടിയും ഡാൻസ് കളിച്ചുമൊക്കെ എത്തിയ ഇവരെ സമൂഹമാധ്യവവും കൈനീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ‘ഗ്ലൂ ഗ്ലൂസ്’ പൊടി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഒരു കുട്ടിക്കുറുമ്പൻ.
ഗ്ലൂക്കോസ് പൊടിയാണ് സംഭവമെങ്കിലും ഈ കുട്ടി വ്ലോഗറുടെ നാവിന് വഴങ്ങുന്നത് ‘ഗ്ലൂ ഗ്ലൂസ്’ എന്നാണ്. എന്നാൽ ആപാര ആത്മവിശ്വാസത്തോടെ ‘ഗ്ലൂ ഗ്ലൂസ്’ പൊടിയുെട വിശേഷങ്ങൾ പറയുകയാണ് കക്ഷി. ഈ കുരുന്നിന്റെ ചിരി വിഡിയോ നടൻ ജയസൂര്യയാണ് തന്റെ സമൂഹമാധ്യമ പേജീലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഗ്ലൂ ഗ്ലൂസ്’ പൊടിയെപ്പറ്റി ഘോരഘോരം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മ എത്തിയതും ഈ കുറുമ്പന്റെ മുഖത്തുവിരിഞ്ഞ ആ ഭാവമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോ പങ്കുവച്ച് നിമിഷ നേരം കൊണ്ടാണ് ഈ കുട്ടി വ്ലോഗറുെട പ്രകടനം വൈറലായത്. നിരവധിപ്പേരാണ് ഈ ചിരി വിഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായെത്തിയത്.
English Summary : Jayasurya share funny video of a lillte boy