‘ടിം ഇത് നിന്റെ ആദ്യത്തെയോ അവസാനത്തെയോ വീഴ്ചയല്ല’; മകന് ഹൃദ്യമായ കുറിപ്പുമായി കരീന കപൂർ
Mail This Article
മകൻ തൈമൂര്‍ അലി ഖാന്‍ പട്ടൗഡിയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്നുകൊണ്ട് മനോഹരമായൊരു വിഡിയോയും ഹൃദ്യമായൊരു കുറിപ്പും പങ്കുവച്ചിരിയ്ക്കുകയാണ് കരീന കപൂർ. തൈമൂർ ആദ്യമായി പിച്ചവയ്ക്കുന്ന ഒരു ക്യൂട്ടി വിഡിയോയാണ് കരീന പിറന്നാൾ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ കരീന ഇങ്ങനെ കുറിച്ചു ‘നിന്റെ ആദ്യ ചുവടുകളും ആദ്യ വീഴ്ചയും. വളരെ അഭിമാനത്തോടെയാണ് ഞാനത് റെക്കോർഡ് ചെയ്തത്. ഇത് നിന്റെ ആദ്യത്തെയോ അവസാനത്തെയോ വീഴ്ചയല്ല, മകനേ, പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പായും അറിയാം. നീ എപ്പോഴും സ്വയം എഴുന്നേൽക്കുകയും വലിയ മുന്നേറ്റം നടത്തുകയും തലയുയർത്തിപ്പിടിച്ച് നടക്കുകയും ചെയ്യും. കാരണം നീ എന്റെ കടുവയാണ്. എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകൾ, എന്റെ ടിം ടിം നിന്നെപ്പോലെ മറ്റാരുമില്ല.’
ഡിസംബര്‍ 20, 2016 നാണ് തൈമൂര്‍ ജനിച്ചത്. പ്രശസ്തരും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് തൈമൂറിന് പിറന്നാള്‍ ആശംസകള്‍ നേർന്നത്. കരീഷ്മ കപൂറും തൈമൂറിന്റെ ചേച്ചി സാറ അലി ഖാനുമൊക്കെ ടിംമ്മിന് ആശംസകളുമായെത്തി. ജനിച്ച അന്ന് മുതല്‍ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്.
മിക്ക താരങ്ങളുടേയും കുട്ടികൾക്കൊക്കെ നിറയെ ആരാധകരൊക്കെയുണ്ടെങ്കിലും തൈമൂർ അവരെയൊക്കെ കവച്ചുവയ്ക്കും. അച്ഛനേയും അമ്മയേയും പോലെ ഫാൻസ് ക്ലബ് ഒക്കെയുണ്ട് ഈ കുട്ടിത്താരത്തിന്. തൈമൂറിന്റെ അന്നന്നത്തെ വിശേഷങ്ങൾ ആ ഫാൻസ് പേജുകളിലൂടെ വന്നുകൊണ്ടേയിരിക്കും. വെറും അഞ്ച് വയസ്സേയുള്ളൂവെങ്കിലും തൈമൂറിനെ ചുറ്റിപ്പറ്റി ഒരു കൂട്ടം പാപ്പരാസികള്‍ എപ്പോഴുമുണ്ട്.
English summary :Kareena Kapoor Khan wishes son Taimur on his 5th birthday by sharing a video