പരുക്കേറ്റ കാക്കക്കുഞ്ഞിനായി പ്രാർഥനയോടെ കുഞ്ഞു സമിഷ: ക്യൂട്ട് വിഡിയോയുമായി ശിൽപ ഷെട്ടി
Mail This Article
പരുക്കേറ്റ് വീട്ടുമുറ്റത്ത വീണ് കിടക്കുന്ന കാക്കക്കുഞ്ഞിനായി കൈകൂപ്പി പ്രാർഥിക്കുന്ന മകൾ സമിഷയുടെ മനോഹരമായ ഒരു വിഡിയോയാണ് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പറക്കാനാകാതെ നിലത്തിരിക്കുന്ന കുഞ്ഞു കാക്കയെ അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും അതിന് വേഗം സുഖമാകാന്‍ വേണ്ടി ആത്മാർഥമായി പ്രാർഥിക്കുകയുമാണീ കുരുന്ന്.
രണ്ട് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത മകൾ കാണിക്കുന്ന അനുകമ്പയും സഹാനുഭൂതിയും കാണുമ്പോൾ അതിശയം തോന്നുന്നുവെന്നും. കുഞ്ഞുങ്ങളുടെ ഹൃദയം ശുദ്ധമാണന്നും, ആർക്കെങ്കിലും പ്രാർത്ഥനയും ഉപാധികളില്ലാത്ത സ്നേഹവും ആവശ്യമുണ്ടെങ്കിൽ അതവർ സഹജമായി അറിയുന്നുവെന്നും ഈ ഹൃദ്യമായ വിഡിയോ പങ്കുവച്ചുകൊണ്ട് ശില്പ കുറിച്ചു. കുഞ്ഞു സമിഷയുടെ പ്രാർഥനയ്ക്കും കരുതലിനും സ്നേഹമറിയിച്ചെത്തിയവർ നിരവധിയാണ്.
കുഞ്ഞു കൈകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ശിൽപ തന്റെ മകളെ ആരാധകർക്കും സുഹൃത്തുക്കൾക്കും ആദ്യമായി പരിചയപ്പെടുത്തിയത്. ‘ഒരു അദ്ഭുതത്തിലൂടെ ഞങ്ങളുടെ പ്രാർഥനകള്‍ക്ക് ഉത്തരമായി. ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ കുഞ്ഞു മാലാഖ സമീഷ ഷെട്ടി കുന്ദ്രയുടെ വരവിൽ അതിയായ സന്തോഷമുണ്ട്. ജനനം: ഫെബ്രുവരി 15, 2020.’ ശിൽപ സോഷ്യൽ മീഡിയയിൽ കുറിച്ചു 2012ലാണ് മൂത്ത മകൻ വിയാൻ ജനിച്ചത്.
English Summary : Shilpa Shetty share cute video with daughter Samisha