‘കരളേ കരളിന്റെ കരളേ’; തകർപ്പൻ ചുവടുകളുമായി മിന്നൽ മുരളിയിലെ മിന്നും താരങ്ങൾ
Mail This Article
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിലെ കുട്ടിത്താരങ്ങളായ ജോസ്മോനും അപ്പുമോളും ചേർന്നുള്ള സൂപ്പർ റീൽസ് ശ്രദ്ധേയമാകുന്നു. ഉദയനാണ് താരം എന്ന സിനിമയിലെ ‘കരളേ കരളിന്റെ കരളേ’ ഗാനത്തിനാണ് ജോസ്മോനെ അവതരിപ്പിച്ച വസിഷ്ഠും അപ്പുമോളായെത്തിയ കുട്ടിത്തെന്നലും ചുവടുവെയ്ക്കുന്നത്. മിന്നൽ മുരളിയിലെ മിന്നും താരങ്ങളായ ഇവർ റീൽസിലും തകർപ്പൻ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരുവരുടേയും ഡാൻസിന് നിരധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായെത്തിയത്. ഈ റീൽസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
നേരത്തെ ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ തമിഴ് ഗാനത്തിന് ചുവടുവച്ച് വസിഷ്ഠും കുട്ടിത്തെന്നലും എത്തിയിരുന്നു. ‘ജോസ് മോനും അപ്പുമോളും കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്’ എന്ന കുറിപ്പോടെയാണ് വസിഷ്ഠ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. മിന്നൽ മുരളിയിൽ വസിഷ്ഠിന്റെ ജോസ്മോൻ എന്ന കഥാപാത്രത്തിന്റെ അനിയത്തി അപ്പുമോളായണ് കുട്ടി തെന്നൽ എത്തിയത്.
ടിക്ടോക് വിഡിയോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടി തെന്നലിന്റെ ടൈമിംങ്ങും അഭിനയവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിൽ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടിലെ അഭിനയമാണ് വസിഷ്ഠിനെ മിന്നൽ മുരളിയിലെത്തിച്ചത്.
English Summary : Minnal Murali child artists Vashisht and Kutty Thennal instagram reels