ADVERTISEMENT

വളർത്തുനായ സോറോയ്ക്കൊപ്പമുള്ള ആലിയുടെ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കസേരയിൽ ഇരിയ്ക്കുന്ന ആലിയുടെ മടിൽ തല വെച്ചുകൊണ്ട് നിൽക്കുകയാണ് സോറോ. പതിവു പോലെ കുട്ടിത്താരത്തിന്റെ മുഖം പൂർണമായും ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ആലിയെ കാണാനായതിന്റെ സന്തോഷം പലരും കമന്റുകളില്‍ പങ്കുവച്ചു.

 

അലംകൃത  എന്ന ആലിയുടെ വിശേഷങ്ങളൊക്ക പങ്കുവയ്ക്കാറുണ്ടെങ്കിലും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൃഥ്വിയോ സുപ്രിയയോ പോസ്റ്റ് ചെയ്യാറില്ല.  ഇതുകൊണ്ട് തന്നെ ആലിയുടെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്യാൻ ആരാധകർ ആവശ്യപ്പെടുന്നത് പതിവാണ്.  സാധാരണ മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ഇവർ മകളുടെ  മുഖം കാണിക്കുന്ന ചിത്രം പങ്കുവയ്ക്കുന്നത്. 

 

ഇത്തവണ സുപ്രിയ പങ്കുവച്ച ചിത്രത്തിൽ സോറോയെ താലോലിക്കുന്ന ആലിയുടെ മുഖം  ഏറെക്കുറെ വ്യക്തമാണ്. ആലിയുടെ മുഖം കുറേശ്ശെ കണ്ടു തുടങ്ങിയെന്നാണ് ആരാധകർ കമന്റുകൾ ചെയ്യുന്നത്.  നിരവധിപ്പേരാണ് ആലിയോടുള്ള ഇഷ്ടമറിയിച്ച് എത്തിയത്.

English Summary : Supriya Menon Prithviraj post photo of daughter Alankritha with pet dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com