‘എന്റെ അവസാനം വരെ ഞാൻ നിന്നെ സംരക്ഷിക്കും’; മകള്ക്ക് ഹൃദ്യമായ കുറിപ്പുമായി ശില്പ ഷെട്ടി
Mail This Article
മകൾ സമീഷയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ശിൽപ ഷെട്ടിയും കുടുംബവും. ജന്മദിന പാർട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് ശിൽപ പങ്കിട്ടത്. മകൾക്കൊപ്പമുള്ള മനോഹരമായൊരു വിഡിയോയും ഹൃദ്യമായ കുറിപ്പും ശില്പ ഷെട്ടി പങ്കുവച്ചിരുന്നു. ‘നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്റെ അവസാനം വരെ നിന്നെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ജന്മദിനാശംസകൾ സമീഷ’ എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്.
ടെഡി ബെയറുകളും പൂക്കളും ചോക്കലേറ്റ് സ്റ്റിക്കുകളും കൊണ്ട് അലങ്കരിച്ച പിറന്നാൾ കേക്കിനരികെയിരിക്കുന്ന സമീഷയുടെ ക്യൂട്ട് ചിത്രത്തിന് നിരവധി ആരാധകരാണ് ലക്കുകളുമായെത്തിയത്. സമീഷയും സഹോദരൻ വിയാനുമാൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഈ കുട്ടിത്താരത്തിനുള്ള സ്നേഹവും പിറന്നാൾ ആശംസകളും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.
പെൺമക്കളുടെ ദിനത്തിലും ശില്പ മകൾക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചിരുന്നു. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ആ വിഡിയോയിൽ പറഞ്ഞിരുന്നത്. സമീഷയ്ക്ക് ആശംസകൾ നേർന്ന് നടി ഇങ്ങനെ കുറിച്ചു എഴുതി, ‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്പ്പോഴും ഹൃദയത്തിൽ നിന്ന് മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു.’ ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. എട്ട് വയസുകാരൻ വിയാൻ ആണ് ഇവരുടെ മൂത്ത മകൻ.
English summaryt : Shilpa Shetty share birthday wish to daughter Samisha