ഓഫ് ഡേ, ഗെയിം ഡേ ആക്കി ചാക്കോച്ചനും ചെക്കനും; ‘മകന് പന്ത് കൊടുക്കെടോ അപ്പാ’ എന്ന് ആരാധകർ
Mail This Article
ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കിട്ടിയ ഒരു അവധി ദിവസം മകൻ ഇസഹാക്കിനൊപ്പം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മകനുമൊന്ന് ഫുഡ്ബോൾ കളിക്കുന്ന ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്. ‘തിങ്കളാഴ്ച ഞായറാഴ്ച പോലെ തോന്നുമ്പോൾ! ഓഫ്-ഡേ, ഗെയിം-ഓൺ പച്ച ടർഫ്, തുറസായ സ്ഥലം, ഇളം കാറ്റ്, ഒപ്പം കമ്പനിക്ക് എന്റെ ചെക്കനും’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ഈ മനോഹരമായ വിഡിയോ പങ്കുവച്ചത്.
ചാക്കോച്ചന്റേയും ഇസഹാക്കിന്റേയും ഈ ക്യൂട്ട് വിഡിയോ ആരാധകരും ഏറ്റെടുത്തു. നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. ഇസക്കുട്ടന് പന്ത് കൊടുക്കാതെ കളിക്കുന്ന ചാക്കോച്ചനോട് ‘മകന് പന്ത് കൊടുക്കെടോ അപ്പാ’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിലിപ്പോ ആരാ കുട്ടി? എന്നാണ് മറ്റൊരു കമന്റ്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാസർകോടാണ് ചാക്കോച്ചനും കുടുംബവുമുള്ളത്.
ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്
English summary : Kunchako Boban post video with son Isahak