ADVERTISEMENT

തങ്കക്കൊലുസിന്റെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് സാന്ദ്ര തോമസ്. നടിയും നിർമാതാവുമായ സാന്ദ്ര തോമസ് മാലാഖ കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കശ്മീരിൽ ആഘോഷിച്ച, തങ്കക്കൊലുസിന്റെ പിറന്നാൾ വിശേഷങ്ങളാണ് സാന്ദ്ര തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ മൂന്നിനാണ് സാന്ദ്രയും ഭർത്താവ് വിൽസൺ ജോൺ തോമസും രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത്. ഇരട്ടകളായ കെൻഡലിന്റേയും കാറ്റ്ലിന്റേയും കളിചിരിയും കുസൃതികളും നിറഞ്ഞ ഒരു വർഷം കൂടി കടന്നുപോയി. നാലാം പിറന്നാന് ബംഗാളി തീമീൽ ഒരുങ്ങി തങ്കക്കൊലുസിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. തങ്കത്തിനും കുൽസുവിനുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്. ‘ഈ സുന്ദരി മാലാഖമാരുടെ മാതാപിതാക്കളായ ദിവസമെന്നാണ്’  ഈ ചിത്രങ്ങൾക്ക് സാന്ദ്ര അടിക്കുറിപ്പ് കൊടുത്തിരുന്നത്. ഈ കു‍ഞ്ഞു രാജകുമാരിമാർക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളാണ് തങ്കക്കൊലുസുകൾ

സോഷ്യൽമീഡിയയിൽ വളരെ സജീവമായ സാന്ദ്ര ഇരട്ടക്കുട്ടികളായ തങ്കത്തിന്റേയും കുൽസുവിന്റേയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി സൂപ്പർ നാച്വറൽ എന്ന യുട്യൂബ് ചാനൽ തന്നെയുണ്ട്. ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 

 

English Summary : Sandra Thomas post birthday photos of Thankakolusu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com