ADVERTISEMENT

കേക്കും ഐസ്ക്രീമും കഴി‍ച്ചുനടക്കേണ്ട പ്രായത്തിൽ സ്വന്തമായി കേക്കുകൾ ഉണ്ടാക്കി റെക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കുകയാണ് ഷൊർണൂർ കൊളപ്പുള്ളി ആറാണി സ്വദേശിനിയായ 9 വയസ്സുകാരി നെഹാര നായർ. അമ്മ ജ്യോതി നായർ വീട്ടിൽ കേക്കുണ്ടാക്കുന്നതു കണ്ടാണ് നെഹാരയ്ക്ക് കേക്കുകളോടു കമ്പം കയറിയത്. ആദ്യമൊക്കെ കഴിക്കാനായിരുന്നു താൽപര്യമെങ്കിൽ പിന്നീട് സ്വന്തമായി കേക്ക് ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. അച്ഛൻ വിനോദ് നായരുടെ പിന്തുണ കൂടിയായപ്പോൾ കേക്കു നിർമാണം അൽപം ഗൗരവമായിത്തന്നെ എടുക്കാൻ നെഹാര തീരുമാനിച്ചു. അങ്ങനെ വാനില, ചോക്കലേറ്റ് തുടങ്ങി ബട്ടർ ക്രീം ഉൾപ്പെടെ 28 കേക്കുകൾ ഇതിനോടകം നിർമിച്ചു. കുടുംബത്തിലെ ആഘോഷങ്ങൾക്കും കൂട്ടുകാരുടെയും മറ്റും പിറന്നാളുകൾക്കും മറ്റുമാണ് ഇപ്പോൾ നെഹാര കേക്ക് ഉണ്ടാക്കുന്നത്. കേക്ക് നിർമാണത്തിലെ രുചിക്കൂട്ടുകൾ ഉൾപ്പെടെ തിരഞ്ഞെടുക്കാൻ അമ്മ സഹായിക്കാറുണ്ടെങ്കിലും എല്ലാത്തിന്റെയും ‘ഫൈനൽ ടച്ച്’ നെഹാരയുടേതായിരിക്കും. 

 

ഗൂഗിളിൽ കയറി യങസ്റ്റ് ബേക്കർ എന്നു തിരഞ്ഞാൽ ആദ്യം വരുന്ന പേരുകളിൽ ഒന്ന് നെഹാരയുടേതായിരിക്കും. കേക്ക് നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുള്ള നെഹാര, നൃത്തരംഗത്തും സംഗീതത്തിലും സജീവമാണ്. ചെറുപ്പം തൊട്ടേ ശാസ്ത്രീയ നൃത്തവും ശാസ്ത്രീയ സംഗീതവും പരിശീലിക്കുകയും ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ ഡാൻസർ എന്ന ബഹുമതി വിവിധ ബുക് ഓഫ് റെക്കോർഡ്സുകളിൽ നിന്നു നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ മാതാപിതാക്കൾക്കൊപ്പം ഖത്തറിലാണ് താമസം. സഹോദരൻ രോഹിത് നായർ.

 

English Summary : 9 Year Old Entered Records Book for Baking Cakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com