അവഞ്ചേഴ്സ് തീമില്‍ നമന്‍ പിറന്നാൾ കേക്ക് ഒരുക്കി നിത്യ ദാസ്: ചിത്രങ്ങൾ പങ്കുവച്ച് നൈന
Mail This Article
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൈനയെ കൂടാതെ നമൻ എന്ന മകനുമുണ്ട് നിത്യയ്ക്ക്. നമന്റെ നാലാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് നൈന തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. അവഞ്ചേഴ്സ് തീമിലുള്ള കേക്കാണ് അവഞ്ചേഴ്സ് ഫാനായ നമനു വേണ്ടി ഒരുക്കിയത്. പിറന്നാൾ കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള വേറെയും ചിത്രങ്ങൾ നൈന പങ്കുവച്ചിട്ടുണ്ട്.
2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷം മിനി സ്ക്രീനിൽ സജീവമാണ് താരം. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്.
English Summary : Nithya Das's son Naman's' birthday celebratinon photos