ADVERTISEMENT

താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട് നടൻ സൗബിന്റെ കുഞ്ഞ് ഒർഹാനും. ഇപ്പോഴിതാ മകൻ ഒർഹാന് ജൻമദിനാശംസകൾ നേർന്ന് നടൻ സൗബിൻ ഷാഹിർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

 

ഒർഹാന്റെ മൂന്നാം ജന്മദിനത്തിനാണ് സൗബിൻ ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. ‘നീ വലുതാകും മുൻപ് ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിച്ചോട്ടെ. എന്റെ ലിറ്റിൽ മാൻ. അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് സൗബിൻ കുറിക്കുന്നത്.

 

ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒർഹാൻ ജനിച്ചത്.

 

English Summary : Saubin Shahir post birthday wishes son Orhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com