‘ഡാർലിങ് റേസൂ’വിന് പിറന്നാൾ ആശംസകളുമായി നിവിൻ പോളി
Mail This Article
പിറന്നാൾ ദിനത്തിൽ മകൾ റോസ് ട്രീസയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി. മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡേ റേസൂ ഡാർലിങ്’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഗീതു മോഹൻദാസ് സിജു വിൽസൺ തുടങ്ങി സിനിമാ ലോകത്തുള്ളവരും ആരാധകരും അച്ഛനും മകൾക്കും സ്നേഹമറിയിച്ചെത്തി. പെൺമക്കളുടെ ദിനത്തിലും നിവിൻ പോളി മകൾക്കായി ആശംസകളും ചിത്രങ്ങളുമായി എത്തിയിരുന്നു‘പ്രിയപ്പെട്ട റേസൂ നീ എന്നും എന്റെ മാലാഖയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല, അതുകൊണ്ടുതന്നെ മകള്‍ക്കൊപ്പമുള്ള ഈ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. 2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. മക്കളുടെ പിറന്നാളിനാണ് സാധാരണ നിവിൻ സമൂഹമാധ്യമത്തിലൂടെ അവരുടെ ചിത്രം പങ്കുവയ്ക്കാറ്. റോസ് ട്രീസയുടെ കഴിഞ്ഞ പിറന്നാളിനും മകളുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തിരുന്നു. മകൾ ജനിച്ചപ്പോൾ തന്നെ ഒരു മിനി കൂപ്പര്‍ എസ് കാർ നിവിന്‍ പോളി സമ്മാനിച്ചിരുന്നു. മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.
English Summary : Nivin Pauly post birthday wish to daughter