ADVERTISEMENT

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ തങ്ങളുടെ പ്രിയ അധ്യാപികയെയും കുഞ്ഞാവയേയും സ്വീകരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു മനോഹരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രസവാവധി കഴിഞ്ഞ് കൈകുഞ്ഞുമായാണ് ജൂലിയ എന്ന അധ്യാപിക സ്കൂളിലെത്തിയത്. കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാനായി സന്തോഷത്തോടെ ഓടിയെത്തുകയാണ് കുട്ടികൾ. ‘മിസ് ജൂലിയ’ എന്ന് ഒരേ സ്വരത്തിൽ വിളിച്ചുകൊണ്ട് അധ്യാപികയ്ക്ക് അരികിലെത്തുകയാണവർ. 

തങ്ങളുടെ ടീച്ചറെ കണ്ടപ്പോൾ ആവേശഭരിതരായി ടീച്ചറെ മിസ്സ്‌ ചെയ്തുവെന്ന് പറയുകയാണവർ. അധ്യാപിക അവരെ സ്നേഹപൂർവം ചേർത്തു നിർത്തി കുഞ്ഞിനെ കാണിച്ചു കൊടുക്കുകയാണ്. ‘ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ?’ എന്നൊക്കെ അധ്യാപികയോട് ചോദിക്കുകയാണവർ. അതൊരു പെൺകുട്ടിയാണെന്ന് ടീച്ചർ മറുപടി പറയുന്നതും കേൾക്കാം.

‘അധ്യാപകർ വിദ്യാർത്ഥികൾക്ക് അത്ര പ്രിയപ്പെട്ടവരാണ്. ഒരു അധ്യാപിക കുട്ടികൾക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്ന് ഈ വിഡിയോ കാണിച്ചുതരുന്നു. അവർ അവളെ ശരിക്കും മിസ് ചെയ്തു!’ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദയം കവരുന്ന ഈ വിഡിയോക്ക് ഇത്തരത്തിലുള്ള ധാരാളം കമന്റുകളും വരുന്നുണ്ട്

 

English Summary : Teacher introduces her baby to students after coming back from maternity leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com