ADVERTISEMENT

മലയാളികളുടെ പ്രിയ താരവും, നർത്തകിയുമായ ദിവ്യാ ഉണ്ണി  ഇളയ മകൾ ഐശ്വര്യയ്​ക്കൊപ്പമുള്ള ഒരു വിഡിയോ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു. പാർക്കിൽ കളിച്ചുല്ലസിക്കുന്ന മകളോടൊപ്പം സമയം ചെലവിടുകയാണ് ദിവ്യ. അമ്മയ്ക്കടുത്തിരിക്കുകയും ഓടിക്കളിക്കുകയും ചെയ്യുകയാണ് ദിവ്യാ ഉണ്ണിയുടെ മകളായ ഈ കുസൃതിക്കുരുന്ന്. നാം അറിവിലും വിവേകത്തിലും പക്വത പ്രാപിക്കുന്നു.  എന്നാൽ ഒരിക്കലും ഹൃദയത്തിലെ കളിക്കളത്തിൽ നിന്നു വിട്ടു പോകുന്നില്ല എന്നു ദിവ്യാ ഉണ്ണി സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ഇപ്പോഴും ദിവ്യ ചെറുപ്പമായിരിക്കുന്നതിനെപ്പറ്റിയാണ് കൂടുതൽ കമന്റുകളും വരുന്നത്. സന്തൂർ മമ്മി എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. 

2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. അർജുൻ മീനാക്ഷി എന്നീ രണ്ട് മക്കൾ കൂടിയുണ്ട് ദിവ്യയ്ക്ക്

 

English summary : Divyaa Unni post video with daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com