ADVERTISEMENT

കുഞ്ഞുമക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഏറെ കൗതുകത്തോടെയാണ് മാതാപിതാക്കൾ കാണുന്നത്. കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ മൊബൈലിൽ റെക്കോഡ് ചെയ്തു വയ്ക്കാനും ഇപ്പോൾ സാധിക്കും. അത്തരമൊരു സഹോദര സ്നേഹത്തിന്റെ നിമിഷം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാത്കുത്തുമ്പോഴുള്ള വേദന കാരണം അനിയത്തിക്കുട്ടി കരയുന്നതു സഹിക്കാനാവാതെ ചെവി കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് തിരിഞ്ഞിരിക്കുന്ന ചേട്ടനാണ് വിഡിയോയിലുള്ളത്.

ജീവിതത്തിൽ സഹോദരസ്നേഹം അനുഭവിച്ചവർക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോ. ടമാറയെന്ന കുഞ്ഞിപ്പെങ്ങളുടെ കാതുകുത്തിനാണ് സഹോദരൻ ഇസാഹാക്ക് വികാരനിർഭരനായത്. വീട്ടിലെത്തിയ ശേഷം കുഞ്ഞിപ്പെങ്ങൾക്കു കളിപ്പാട്ടങ്ങളും മറ്റും കൊടുത്ത് സഹോദരൻ ആശ്വസിപ്പിക്കുന്നുതും വിഡിയോയിൽ കാണാം.

വിഡിയോ കാണാം;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com