അമ്പിളിദേവിയുടെ അപ്പൂട്ടന് മഹാദേവന്റെ നടയിൽ കൂവളം കൊണ്ട് തുലാഭാരം
Mail This Article
അമ്പിളി ദേവിയുടെ മക്കളായ അപ്പുവിന്റേയും അജുവിന്റേയും ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മൂത്ത മകൻ അപ്പുവിന് കൂവളം കൊണ്ട് തുലാഭാരം നടത്തുന്ന ഒരു വിഡിയോയാണ് അമ്പിളിദേവി തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. പയ്യലക്കാവ് അർദ്ധനാരീശ്വര ക്ഷേത്രത്തിലായിരുന്നു തുലാഭാരം ചടങ്ങ്. അപ്പു വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ നേർന്ന നേർച്ച പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. ഇപ്പോൾ അപ്പുവിന്റെ ഒൻപതാമത്തെ വയസ്സിൽ ഈ നേർച്ച നടത്തിയ വിഡിയോയാണിത്.
തുലാഭാരത്തിനായി തയ്യാറാകുന്നതിന്റേയും ക്ഷേത്രദർശനത്തിന്റേയും തുലാഭാരം നടത്തുന്നതിന്റേയുമൊക്കെ ദൃശ്യങ്ങളടങ്ങിയ വിഡിയോ ആരാധകരും ഏറ്റെടുത്തു. ഇളയമകൻ അജുവിനും തുലാഭാരം നടത്തി. നിറയെ സംശയങ്ങളും കുസൃതിയുമായി അമ്മയ്ക്കു ചുറ്റും ഓടി നടക്കുകയാണ് അമ്പിളിദേവിയുടെ ഇളയമകൻ. മക്കൾക്കുള്ള ആശംസകൾ കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.
Content Summary : Ambili Devi share video of visiting temple with her kids