ADVERTISEMENT

ജൂനിയർ ചീരുവിന് രണ്ടാം പിറന്നാൾ. മകന് ആശംസകൾ നേർന്നുകൊണ്ട് മകനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. ‘എന്റെ അനുഗ്രഹം!  ഞങ്ങളുടെ കുഞ്ഞിന് 2 വയസ്സ്!’. എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത് ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. കുഞ്ഞുചീരുവിന് പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ. ഒരു നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റായന്റെ ജനനം 

 

മകന്റെ ഒന്നാം പിറന്നാളിന് മേഘ്ന ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ‘ചീരു...നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മൾ എന്നും ഇങ്ങനെ പരസ്പരം ചേർന്നിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! ജന്മദിനാശംസകൾ! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു.’  കഴിഞ്ഞ പിറന്നാളിന്  മകന്റെ ഒപ്പമുള്ള കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് മേഘ്ന കുറിച്ചത് ഇങ്ങനെയാണ്. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. 

 

റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. അതുപോലെ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും മേഘ്ന പോസ്റ്റ് ചെയ്തിരുന്നു. മകന്റെ ഓരോ വിശേഷവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്.

Content Summary : Meghana Raj birthday wish to son Raayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com