ADVERTISEMENT

മകൾ ഗൗരിക്കൊപ്പമുളള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാമ. ‘അമ്മയും മോളും’ എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ ഭാമ പൊതുവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രം നിറയെ ഇഷ്ടം നേടുകയാണ്.

 

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ഒരു വിഡിയോ താരം  മുൻപ് ആരാധകർക്കായ് പങ്കുവച്ചിരുന്നു. ഊട്ടിയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ മകളോടൊപ്പം പകർത്തിയ ഒരു വിഡിയോയും അടുത്തിടെ ഭാമ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. 

 

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ ഭാമയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്. താരങ്ങളായ അഭയ ഹിരണ്‍മയി, മാളവിക മേനോന്‍, വീണ, ശരണ്യ മോഹന്‍, രാധിക എന്നിവരും കമന്റുകളുമായി എത്തി.

 

Content Summary :Actress Bhama share photo with daughter

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com