‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’, പഞ്ച് ഡയലോഗുമായി അച്ചു; മക്കൾ ഈ അമ്മയുടെ ഭാഗ്യമെന്ന് ആരാധകർ
Mail This Article
മക്കളായ അപ്പുവിന്റേയും അർജുന്റേയും ഒപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് അമ്പിളി ദേവി സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിക്കുന്നത്. മക്കളുമൊത്ത് കാറിൽ യാത്ര ചെയ്യുമ്പോഴുള്ള സന്തോഷ നിമിഷങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹൽ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുകയാണ് ഇളയ മകൻ അച്ചൂ. വിഡിയോയിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടുമൂടുകയാണ് ചേട്ടനും അനുജനും.
അപ്പുവിന്റേയും അച്ചുവിന്റേയും ഈ മനോഹരമായ വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. ഈ മക്കളിലൂടെ അമ്പിളിയുടെ സങ്കടങ്ങളൊക്കെ മാറുമെന്നും, അമ്പിളി ദേവി ഒരു പെർഫെക്റ്റ് അമ്മയാണെന്നും എത്ര സ്നേഹമുള്ള മക്കളാണിവർ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അപ്പുവിന്റേയും അർജുന്റേയും വിശേഷങ്ങളൊക്കെ അമ്പിളി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
Content Summary : Actress Ambili Devi share video with kids