കണ്മണിക്കുട്ടിയുടെ ഹെൽത്തി ഡിന്നർ; അമ്മയ്ക്കൊപ്പം പാചക പരീക്ഷണവുമായി കുട്ടിത്താരം
![muktha-share-cooking-video-with-kanmani ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം](https://img-mm.manoramaonline.com/content/dam/mm/mo/children/kidz-club/images/2022/12/10/muktha-share-cooking-video-with-kanmani.jpg?w=1120&h=583)
Mail This Article
കണ്മണിക്കുട്ടിയും അമ്മയും ചേർന്നുള്ള പാചക പരീക്ഷണങ്ങളുടെ ഒരു വിഡിയോയാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. അമ്മയും മകളും ചേർന്ന് കണ്മണിയ്ക്കായി ഹെൽത്തി ഡിന്നർ ഒരുക്കുകയാണ്. മത്തങ്ങ വിത്തുകൾ കൊണ്ടുള്ള ചമ്മന്തി പൊടിയാണ് ആദ്യം രണ്ടാളും ചേർന്നുണ്ടാക്കുന്നത്. തന്റെ ഏറ്റവും ഇഷ്ടമുള്ള ചമ്മന്തിയാണിതെന്നാണ് കണ്മണി പറയുന്നത്. വേറെ ഒരു കറിയില്ലെങ്കിലും ഒരു ചമ്മന്തപ്പൊടി മാത്രം മതിയെന്ന് മുക്ത. പിന്നെ കണ്മണിയുടെ ഹെൽത്തി ഡിന്നറിൽ ഉള്ളത് മൈക്രോ ഗ്രീൻ ഒാംലെറ്റാണ്. അമ്മയുടെ അസിസ്റ്റായി നിന്ന് പാചകം ചെയ്യുന്ന ഈ കുട്ടിത്താരത്തിന് നിറയെ ലൈക്കുകളും കമന്റുകളുമാണ്.
കണ്മണിയുടെ ആഹാരരീതികളെ കുറിച്ച് നിരവധിപ്പേർ ചോദിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഡിയോയെന്നും മുക്ത. കണ്മണി എല്ലാ ആഹാരവും കഴിക്കുമെന്നും ഉള്ളി മാത്രമാണ് ഇഷ്ടമില്ലാത്തതെന്നും മുക്ത പറയുന്നു. ഈ അമ്മയുടേയും മകളുടേയും വിശേഷങ്ങളുമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെതന്ന നിരവധി പാചക വിഡിയോകളുമായി കണ്മണി അമ്മയുടേയും റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളീലൂടെ എത്താറുണ്ടായിരുന്നു.
Content Summary : Muktha share cooking video with Kanmani