ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് ആര്യയും സയേഷയും.  ഇപ്പോഴിതാ, തങ്ങളുടെ മകൾ അരിയാനയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സയേഷ. ആര്യയ്ക്കും മകൾക്കുമൊപ്പമുള്ള തന്റെ ചിത്രം ‘Our baby girl Ariana’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സന്തോഷം പങ്കുവച്ചെത്തുന്നത്. മോൾ അമ്മയുടെ കൊച്ചു പതിപ്പാണെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്

  

2019ലെ പ്രണയ ദിനത്തിലായിരുന്നു ആര്യയും സയേഷയും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. ‘ഞങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹത്തോടെ...ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ മാർച്ചിൽ ഞങ്ങൾ വിവാഹിതരാകുന്നു. സന്തോഷത്തിന്റെയും ഒരുമയുടെയും പുതിയ യാത്രയിൽ ഞങ്ങൾ നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു’ എന്നാണ് ഇരുവരും അന്നു സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്.

 

Content Summary : Sayyeshaa and Arya share photo of daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com