"അടിക്കില്ലല്ലോ അല്ലേ...", ദയനീയമായി അമ്മയോട് കുട്ടി; കണ്ണു നിറയ്ക്കും വിഡിയോ
Mail This Article
അമ്മയ്‌ക്കൊപ്പം പഠിക്കാനിരിക്കുമ്പോൾ ഒരു കൊച്ചുകുട്ടി കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അമ്മ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ് എഴുതുമ്പോഴും കുട്ടിയുടെ മുഖത്താകെ പേടിയും സങ്കടവും നിറഞ്ഞു നിന്നിരുന്നു. ഓരോ പ്രാവശ്യം എഴുതിക്കഴിഞ്ഞും പേടിയോടെ ദയനീയമായി അമ്മയെ നോക്കുകയാണ് കുട്ടി. ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്തിനാണിത്ര സങ്കടമെന്നാണ് വിഡിയോ കാണുമ്പോൾ ആദ്യം തോന്നുക.
മിനി ചന്ദൻ ദ്വിവേദിയാണ് വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 1 മുതൽ 10 വരെ എഴുതുകയാണ് കുട്ടി, എഴുതുമ്പോൾ എന്തെങ്കിലും തെറ്റിയാൽ അമ്മ തല്ലുമെന്ന ഭയമായിരുന്നു ആ കൊച്ചുകുട്ടിക്ക്. ഇടയ്ക്ക് അതവൾ അമ്മയോട് ചോദിക്കുന്നുമുണ്ട്. എന്തിനാണ് കരയുന്നതെന്ന് അമ്മ തിരക്കുമ്പോൾ ‘അടിക്കില്ലല്ലോ അല്ലേ’ എന്ന് പേടിയോടെ ചോദിക്കുകയാണ് കുട്ടി. ഇല്ലെന്ന് പറയുമ്പോൾ ആ കരച്ചിലിനിടയിലും അമ്മയുടെ മുഖം ചേർത്തുപിടിച്ച് ഉമ്മകൊടുക്കുകയാണ് കുട്ടി. എന്തിനാണ് കരയുന്നതെന്ന് അമ്മ ചോദിക്കുകയും, കുട്ടിയുടെ കണ്ണുനീർ തുടയ്ക്കുകയുമാണ് അമ്മ.
ആറ് ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് നിറയെ നിരാശാജനകമായ പ്രതികരണങ്ങളാണ്. കുട്ടിയെ ഭയപ്പെടുത്തി പഠിപ്പിക്കുന്നതിന് ആ സ്ത്രീക്കെതിരെ നിറയെ കമനറുകളാണ് വിഡിയോയ്ക്ക് വരുന്നത്. ആ അമ്മയുടെ പഠിപ്പിക്കുന്ന രീതിയെ വിമർശിക്കുകയാണ് പലരും. "എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടി നിങ്ങളെ ഭയക്കുന്നത്? വളരെ സങ്കടകരമാണ്", "ഇതെന്ത് പഠിപ്പിക്കൽ രീതിയാണ്" എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.
Content Summary : Viral video of a child cries while studying with his mother