ADVERTISEMENT

ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ പുതുവത്സരം പോസിറ്റിവിറ്റിയുടെയും സന്തോഷത്തിന്റെയും പ്രതീക്ഷകൾ കൊണ്ടുവന്നിട്ടുണ്ടാകാം, പക്ഷേ യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ ഇപ്പോഴും ഇരുട്ട് നിലനിൽക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ട സൈനിക ആക്രമണത്തിന് ശേഷം, നഗരങ്ങളിൽ നിർദയമായി ബോംബാക്രമണം നടത്തുകയും താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാ പ്രക്ഷുബ്ധതകൾക്കിടയിലും, ഒരു യുക്രേനിയൻ പട്ടാളക്കാരൻ തന്റെ പിഞ്ചുകുഞ്ഞിനെ പാട്ട് പാടിയുറക്കുന്ന ഹൃദ്യമായ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്.

 

യുക്രെയ്‌ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്‌ചെങ്കോ ട്വിറ്ററിൽ പങ്കുവച്ചതാണ് ഈ വിഡിയോ. ഒലെഗ് ബെറെസ്റ്റോവി എന്ന സൈനികൻ ഗിറ്റാർ വായിക്കുമ്പോൾ അദ്ദേഹന്റെ കുഞ്ഞ് ശാന്തമായി ഉറങ്ങുന്നത് കാണാം വിഡിയോയിൽ. ‘റഷ്യൻ ആക്രമണം മൂലം ആളുകൾക്ക് സമാധാനമായി ജീവിക്കാനാകുന്നില്ല യുക്രെയ്നിന്റെ ആകാശത്ത് മിസൈലുകൾ പറക്കുന്നു... കുഞ്ഞേ നീ ഉറങ്ങുക.. ഞങ്ങൾ കാവലുണ്ട് ’ തുടങ്ങിയ അർഥം വരുന്ന വരികളാണ് അദ്ദേഹം പാടുന്നത്. ആരുടേയും കണ്ണുനിറയ്ക്കുന്ന ഈ വിഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായെത്തുന്നത്.

 

Content Summary : Ukrainian soldier’s lullaby for his little baby - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com