ADVERTISEMENT

നാഗാലാന്‍ഡിലെ ഉന്നതവിദ്യാഭ്യാസ, ഗോത്രകാര്യ മന്ത്രി ടെംജെന്‍ ഇംന അലോങ് പങ്കുവെച്ച ഒരു വിഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.വടംവലി മത്സരമാണ് വിഡിയോയില്‍ നടക്കുന്നത്. ചെറിയ കുട്ടികളുടെ ഒരു ടീമില്‍, ഒരു ആണ്‍കുട്ടി നിലത്ത് കിടന്ന് കഠിനമായി വലിക്കുന്നത് കാണാം. കയര്‍ നീങ്ങുന്നതിന് അനുസരിച്ച് കുട്ടിയും മുന്നോട്ടേക്കെത്തി ആഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ടീം കളിയില്‍ പരാജയപ്പെടുന്നു.

ജീവിതം വിജയത്തോടെ മാത്രമല്ല മുന്നോട്ട് പോകുന്നത് ധൈര്യം കൊണ്ടും കൂടിയാണ്, വലിപ്പമല്ല, നിശ്ചയ ദാര്‍ഢ്യമാണ് പ്രധാനം എന്ന തലക്കെട്ടു നല്‍കിയാണ് മന്ത്രി വിഡിയോ പങ്കുവെച്ചത്. 

ജനുവരി 3 ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ 54,000-ലധികം പേര്‍ കാണുകയും 4,000 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഇതിനെ കുറിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു, ''നിങ്ങളുടെ അവസാന ശ്വാസം വരെ പോരാടുക. ഈ കൊച്ചുകുട്ടി തന്റെ 100% നല്‍കി, നിശ്ചയദാര്‍ഢ്യമാണ് നിങ്ങളെ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്', 'ഇതുപോലുള്ള ലളിതമായ സൗന്ദര്യം നിറഞ്ഞ ജീവിത നിമിഷങ്ങള്‍ക്കായി എല്ലാം ഉപേക്ഷിക്കാൻ ഇതെന്നെ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

Content Summary : Nagaland minister shares tug of war video of a child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com