‘അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി’; മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ശ്രിയ ശരൺ
Mail This Article
മകൾ രാധയ്ക്ക് രണ്ട് വയസ് തികഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഭിനേത്രി ശ്രിയ ശരൺ. മകൾക്കൊപ്പമുള്ള വിഡിയോയ്ക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡേ രാധ. അമ്മയായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും നന്ദി’ എന്നാണ് താരം കുറിച്ചത്. രാധയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധകരുമെത്തി. അമ്മയുടെ മുടിയിൽ പിടിച്ച് കളിക്കുകയാണ് വിഡിയോയിൽ പിറന്നാൾക്കുട്ടി.
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. 2021 ജനുവരിയിാണ് മകൾ രാധ ജനിച്ചത്. കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ആരാധകരിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു ഇരുവരും. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ആ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്. 2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്നാണ് അന്ന് ശ്രിയ കുറിച്ചത്. മകളുെട ഒന്നാം പിറന്നാളിന് മകളെ കൊഞ്ചിക്കുന്ന മനോഹരമായ ഒരു വിഡിയോ താരം പങ്കുവച്ചിരുന്നു.
Content summary : Shriya Saran post birthday wishes to daughter Radha