'ഞാന്‍ അവയെല്ലാം വാങ്ങിയാല്‍ നീ സന്തോഷവതിയാകുമോ?'- ഹൃദ്യം ഈ വിഡിയോ
Mail This Article
പ്രശ്നബാധിതമായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു ഹൃദയസ്പര്‍ശിയായ വിഡിയോ വൈറലാകുന്നു. അഭിഭാഷകയായ നഹിറ സിയായെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടി തന്റെ കുടുംബം പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നത് കാണാം. ഒരു സ്ത്രീ അവളോട് പേര് ചോദിക്കുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. സൈനബയെന്ന് പെണ്‍കുട്ടി മറുപടി പറയുന്നു. അവര്‍ അവളോട് പേനയുടെ വില ചോദിക്കുന്നു, കുട്ടി വില്‍പ്പനക്കാരി 20 സെന്റ് എന്ന് മറുപടി പറയുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ഒരു കാര്യമാണ് പിന്നീട് ആ സ്ത്രീ അവളോട് ചോദിച്ചത്. 'ഞാന്‍ എല്ലാ പേനകളും വാങ്ങിയാല്‍ നീ സന്തോഷവതിയാകുമോയെന്നാണ് അവര്‍ ചോദിച്ചത്. പെണ്‍കുട്ടി പുഞ്ചിരിക്കുന്നതോടെ സ്ത്രീ അവള്‍ക്ക് പണം നല്‍കുകയും ചെയ്തു.
'നിങ്ങള്‍ എനിക്ക് വളരെയധികം പണം നല്‍കി,' പെണ്‍കുട്ടി അവരോട് പറയുന്നു. ആ സ്ത്രീ അവള്‍ക്ക് കുറച്ച് കറന്‍സി നോട്ടുകള്‍ കൊടുക്കുന്നു, പെണ്‍കുട്ടിയുടെ മുഖം പ്രകാശിക്കുന്നു. ഇതോടെ അവളോട് വീട്ടിലേക്ക് മടങ്ങാനും അമ്മയ്ക്ക് പണം നല്‍കാനും അവര്‍ പറയുന്നു. പെണ്‍കുട്ടി സന്തോഷത്തോടെ തിരിച്ചു നടക്കുന്നത് വിഡിയോയില്‍ കാണാം.
'കാബൂളിലെ കൊച്ചു അഫ്ഗാന്‍ പെണ്‍കുട്ടി തന്റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു'.. 'ഞാന്‍ അവയെല്ലാം വാങ്ങിയാല്‍ നീ സന്തോഷവതിയായിരിക്കുമോ?' അവള്‍ പുഞ്ചിരിച്ചുകൊണ്ട് അതെയെന്ന് പറഞ്ഞു- എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വിഡിയോ ഇതിനോടകം 7 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. 9000-ലധികം ലൈക്കുകളും നേടി.
Content Summary : Afghan girls smile stranger buys all pens from her