‘‘ഡാഡി ഇനി എന്നെ ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത് കാറില്‍ തന്നെ ഇരുന്നാൽ മതി’’ ആന്‍ഡി മറെയോട് മകള്‍
Mail This Article
അടുത്തിടെ തന്റെ മകളെ സ്‌കൂളില്‍ വിടാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവം ട്വിറ്ററില്‍ പങ്കുവെച്ച് ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ. ''ഇന്ന് രാവിലെ സ്‌കൂളില്‍ വിട്ടപ്പോള്‍ എന്റെ 6 വയസ്സുകാരി 'ഡാഡി ഇനി എന്നെ കൊണ്ടുവിടുമ്പോള്‍ എനിക്ക് ചുംബനവും ആലിംഗനവും നല്‍കരുത്... കാറില്‍ തന്നെ ഇരുന്നാൽ മതി.' കഠിനമായ കളി. തിരികെ യാഥാര്‍ത്യത്തിലേക്ക്!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജനുവരി 25ന് ആന്‍ഡി പോസ്റ്റ് ചെയ്ത ട്വീറ്റിന് 119,000 ലൈക്കുകള്‍ ലഭിച്ചു. മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ താരത്തിന്റെ ട്വീറ്റിന് ആരാധകരില്‍ നിന്നും നിരവധി സെലിബ്രിറ്റികളില്‍ നിന്നും നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു. ''ഹാന്‍ഡ്ഷേക്ക് ഫോം ചെയ്യാനുള്ള സമയം,'' പിയേഴ്‌സ് മോര്‍ഗന്‍ കുറിച്ചു.''അയ്യോ വേണ്ട! അത് എനിക്കറിയാം. 'എന്നെ പരസ്യമായി കെട്ടിപ്പിടിക്കരുത്'. നമ്മുടെ കുട്ടികളെ അനുഗ്രഹിക്കൂ! ' ഗെയില്‍ പോര്‍ട്ടറുടെ കമന്റിങ്ങനെയായിരുന്നു.
Content Summary : Andy Murray shares hilarious experience with daughter