രാജകുമാരന്റെ പിറന്നാള്‍ ചിത്രമെടുത്തത് ‘ഡാഡി കൂൾ’; ആശംസകളുമായി ദിവ്യ ഉണ്ണി
Mail This Article
തന്റെ രാജകുമാരന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. മകൻ അർജുന്റെ പതിനാലാം പിറന്നാളിനാണ് ദിവ്യ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അനിയത്തിമാർക്കും അമ്മയ്ക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മകന്റെ ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ രാജകുമാരന് പതിനാല് വയസ്സായി എന്നും പിറന്നാള്‍ ചിത്രമെടുത്തത് ഡാഡി കൂൾ ആണെന്നുമാണ് താരം കുറിച്ചത്.
അർജുനെ കൂടാതെ ഐശ്വര്യ, മീനാക്ഷി എന്നീ പെൺമക്കളും താരത്തിനുണ്ട്. അടുത്തിടെയായിരുന്നു താരം ഐശ്വര്യയുടേയും മീനാക്ഷിയുടേയും പിറന്നാള്‍ ആഘോഷിച്ചത്. കുടുംബസമേതം അമേരിക്കയിൽ താമസിക്കുകയാണ് നടി. നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.
Content Summary : Divya Unni post birthday wish to son Arjun