ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 10 വയസുകാരിയ്ക്ക് വിഗ് സമ്മാനമായി നല്‍കിയപ്പോള്‍- ഹൃദയസ്പര്‍ശിയായ വിഡിയോ
Mail This Article
ഇന്ന് നിങ്ങള്‍ക്കൊരു നല്ല നല്ല ദിവസമല്ലേ? എന്നാൽ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയെങ്കിലും കൊണ്ടുവരാന്‍ ഈ വിഡിയോയ്ക്ക് കഴിയും. ഡൗണ്‍ സിന്‍ഡ്രോമും അലോപ്പീസിയയും ബാധിച്ച കൊച്ചു പെണ്‍കുട്ടിക്ക് ഒരു സമ്മാനം ലഭിക്കുന്നതാണ് വിഡിയോയില്‍. പത്തുവയസുകാരിയായ ക്ലാരയ്ക്ക് മാതാപിതാക്കള്‍ പുതിയ വിഗാണ് സമ്മാനമായി നല്‍കിയത്.
ഒരു സ്ത്രീ ക്ലാരയെ കണ്ണാടിക്ക് മുന്നില്‍ ഇരുത്തിയ ശേഷം അവളോട് കണ്ണുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പുതിയ വിഗ് പെണ്‍കുട്ടിയുടെ തലയില്‍ വയ്ക്കുകയും ചെയ്യുന്നു. കണ്ണു തുറന്നു നോക്കിയ ക്ലാര ഇതുകണ്ട് വളരെ സന്തോഷവതിയായി. അവളുടെ മുഖത്തുണ്ടാകുന്ന സന്തോഷം ഏവരുടേയും ഹൃദയം കവരും.
''ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിയായ ക്ലാരയ്ക്ക് മുടികൊഴിച്ചില്‍ ഉണ്ടാക്കുന്ന അലോപ്പീസിയയുമുണ്ട്. പുതിയ വിഗ് വെക്കുമ്പോള്‍ അവളുടെ പുഞ്ചിരി നോക്കൂ. അവള്‍ വളരെ പ്രത്യേകതയുള്ളവളാണ്, വളരെ സുന്ദരിയാണ്, ധീരയാണ്, ആത്മവിശ്വാസമുള്ളവളാണ്, നല്ല വ്യക്തിത്വത്തിന് ഉടമയാണ്!' എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. മുടിയുണ്ടെങ്കിലും ഇല്ലെങ്കിലും ക്ലാര സുന്ദരിയാണ്. എന്തു മനോഹരമായ ചിരി, ഈ വിഡിയോ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ല, ക്ലാര നീ സുന്ദരിയാണ് ഇങ്ങനെ പോകുന്നു കമന്റുകള്‍.
Content summary : Little girl with down syndrome and alopecia gets a new gift- Viral Video