ADVERTISEMENT

കുഞ്ഞാവയെ ഉറക്കാൻ വ്യത്യസ്തമായൊരു‘താരാട്ട് പാട്ടു’മായി എത്തിയിരിക്കുകയാണ് ഗായകൻ വിജയ് മാധവ്. നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും ഗായകൻ വിജയ് മാധവിനും ആൺ കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസമായില്ല. കു‍ഞ്ഞ് ജനിച്ച വിശേഷവും കുഞ്ഞിന്റെ മുഖം കാണിക്കുന്ന വിഡിയോയുമൊക്കെ ആരാധകർക്കായി ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞാവയെ ഉറക്കാൻ അല്പം വ്യത്യസ്തമായൊരു ‘താരാട്ട്’ പാട്ടുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്. 

‘ഈ താരാട്ട് പാട്ട് കേട്ട് നിങ്ങൾ ആരും ഞെട്ടരുത്. കൃത്യമായി പറഞ്ഞാൽ നാല് ദിവസമായി ഉറങ്ങിയിട്ട്. കുട്ടി മാഷിനെ ഉറക്കാൻ ഉള്ള പല തരത്തിലുള്ള പരീക്ഷണങ്ങൾക്കു ഒടുവിൽ ഞാൻ കണ്ടെത്തിയ മാർഗം. മിക്കവാറും ഉടനെ തന്നെ പെരുമ്പാവൂർ രവീന്ദ്രനാഥ് സർ ന്റെ വീട്ടിലേക്ക് കർണാടക സംഗീതം പഠിപ്പിക്കാൻ ഓടേണ്ടി വരും’  എന്ന കുറിപ്പോടെയാണ് വിജയ് ഈ പാട്ട് വിഡിയോ പങ്കുവച്ചത്. 

 

 

Content Summary : Vijay Maadhhav share a video with baby

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com