ADVERTISEMENT

മകൾ ദേവിയോടൊപ്പം നൃത്തം ചെയ്യുന്ന ഒരു  മനോഹരമായ വിഡിയോ പങ്കിട്ടിരിക്കുകയാണ് ബോളിവുഡ് താരം ബിപാഷ. കഴിഞ്ഞ ദിവസമാണ് ബിപാഷ തന്റെ ഇൻസ്റ്റാഗ്രാമിൽ  ദേവിയോടൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായ റീൽ പങ്കിട്ടത്. തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ദേവിയോടൊപ്പം നൃത്തം ചെയ്യുന്നത്. ബേബി ക്യാരിയറിൽ കുഞ്ഞിനെ തന്നോട് ചേർത്തു പിടിച്ചിരിക്കുന്നത് കാണാം. ‘ദേവിയോടൊപ്പം നൃത്തം, ഇപ്പോൾ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം’  എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. 

ദേവിയുടെ കുഞ്ഞ് കൈകളിൽ പിടിച്ച് ഗാനം ആലപിക്കുന്ന ബിപാഷയുടെ മുഖത്തെ സന്തോഷം വർണിക്കാവാത്തതാണ്. ടെയ്‌ലർ സ്വിഫ്റ്റിന്റെ 'നെവർ ഗ്രോ അപ്പ്' എന്ന ഗാനമാണ് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നത്. വെള്ള പാന്റ്‌സുള്ള ഫുൾകൈയുള്ള മഞ്ഞ ടീ-ഷർട്ടിൽ കുഞ്ഞു ദേവി സുന്ദരിക്കുട്ടിയായി കാണാം. 

ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും തങ്ങളുടെ അഞ്ച് മാസം പ്രായമുള്ള മകളുടെ ഓരോ കുഞ്ഞു വിശേഷങ്ങളും ആരധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് ജനിച്ച അന്നു മുതൽ, കരണും ബിപാഷയും തങ്ങളുടെ കൊച്ചു രാജകുമാരിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ പങ്കിട്ടിരുന്നു എങ്കിലും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അവർ ദേവിയുടെ മുഖം ആദ്യമായി ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തിയത്.  2022 നവംബർ 12നാണ് ദേവി ജനിച്ചത്. ആ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുഞ്ഞിന് 'ദേവി ബസു സിംഗ് ഗ്രോവർ' എന്ന് പേരിട്ടതായി കുറിച്ചിരുന്നു.

Content Summary : Bipasha Basu share dancing video with baby girl Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com