ADVERTISEMENT

ജനിക്കും മുന്‍പ് തന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയ തന്‍റെ മകന്‍റെ പാസ്പോര്‍ട്ടില്‍ നിന്ന് അച്ഛന്‍റെ പേര് മാറ്റികിട്ടണമെന്ന ആവശ്യവുമായി കോടതി കയറി അമ്മ. അമ്മയുടെ ആവശ്യം ന്യായമാണെന്ന് കണ്ട് മകന്‍റെ പാസ്പോര്‍ട്ടില്‍ നിന്നും അച്ഛന്‍റെ പേര് വെട്ടാന്‍ പാസ്പോര്‍ട്ട് അതോരിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി.

 

താന്‍ ഗര്‍ഭിണി ആയിരിക്കെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു പോയി. മകനെ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ പാസ്പോര്‍ട്ടില്‍ അച്ഛന്‍റെ പേര് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യം എന്താണ് എന്നുചോദിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. അച്ഛന്‍ കുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായി. അയാള്‍ പൂര്‍ണമായും മകനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തി എന്ന് വ്യക്തമായതായി ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു.

 

ഈ സാഹചര്യത്തില്‍ മകന്‍റെ പാസ്പോര്‍ട്ടില്‍ നിന്ന് അച്ഛന്‍റെ പേര് നീക്കാവുന്നതാണ്. പകരം പുതിയ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അച്ഛന്‍റെ പേര് മാറ്റി പകരം അവിടെ മറ്റ് പേര് ചേര്‍ക്കാം എന്നും കോടതി വ്യക്തമാക്കി. അച്ഛന്‍റെ പേരില്ലാതെയും പാസ്പോര്‍ട്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

Content Summary : Single mother to get father's name removed from her son's passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com