കളിക്കിടെ പാമ്പിനെ ചവച്ചരച്ച് മൂന്നു വയസ്സുകാരൻ; കരച്ചിൽ കേട്ട് എത്തിയ മുത്തശ്ശി കണ്ടത്!
Mail This Article
കളിക്കുന്നതിനിടെ മുറ്റത്ത് കണ്ട പാമ്പിനെ വായിലിട്ട് ചവച്ചരച്ച് മൂന്നു വയസ്സുകാരൻ. ചത്ത പാമ്പിനെ തുപ്പിക്കളയാനാവാതെ കുട്ടി കരഞ്ഞതോടെ വന്നുനോക്കിയ മുത്തശ്ശിയാണ് പാമ്പിനെ പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.
അക്ഷയ് എന്ന മൂന്നു വയസ്സുകാരനാണ് പാമ്പിനെ വായിലിട്ട് ചവച്ചത്. വീടിനു വെളിയിൽ കുട്ടി കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പാമ്പ് മുറ്റത്തേക്ക് കയറിയത്. പാമ്പിനെ കണ്ട് കൗതുകം തോന്നിയ കുട്ടി അതിനെ എടുത്ത് വായിലിട്ട് ചവയ്ക്കുകയായിരുന്നു. ഇതിനു ശേഷം നിന്ന് കരയാനും തുടങ്ങി.
കരച്ചിൽ കേട്ടു വന്ന് നോക്കിയ മുത്തശ്ശി കാണുന്നത് വായിൽ പാമ്പുമായി നിൽക്കുന്ന കുട്ടിയെയാണ്. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി. കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
Content Summary : Three year old old boy chews snake to death in UP's Farrukhabad