ADVERTISEMENT

ഒരു പെൺകുട്ടിയെ അവളുടെ പിതാവിനേക്കാൾ നന്നായി സ്നേഹിക്കാൻ വേറെയാർക്കുമാകില്ല''  സിജു വിൽസണ്‍ ഫാദേർസ് ഡേ ആശംസകൾ നേർന്നുകൊണ്ട് ഭാര്യ ശ്രുതി പങ്കുവെച്ച വിഡിയോയിൽ സിജുവും മകളും ഒരുമിച്ചുള്ള നിരവധി സുന്ദരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. വിഡിയോ കണ്ട സുഹൃത്തുക്കളും ആരാധകരുമടക്കമുള്ളവരെല്ലാം തന്നെ മനോഹരം എന്ന വാക്ക് മാത്രമാണ് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അത്രയധികം സുന്ദരമാണ് മകൾ മെഹറിനൊപ്പമുള്ള സിജുവിന്റെ വിഡിയോ. 

 

വളരെ ഗൗരവത്തോടെ ചിത്രങ്ങൾ വരച്ചും സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ കുഞ്ഞിനെ നീന്താൻ പഠിപ്പിച്ചും അവളെ തോളെത്തെടുത്തു നടന്നും എന്നും ആ കൈകൾ പിടിക്കാനും കൂട്ടായും അപ്പയുണ്ടാകുമെന്നു പറയാതെ പറയുന്നുണ്ട് ആ വിഡിയോ. ഫോട്ടോ എടുക്കാൻ വേണ്ടി ഒരുമിച്ചിരിക്കുമ്പോൾ അപ്പയൊന്നു ചിരിച്ചേ എന്ന് പറയുന്ന കുഞ്ഞു മെഹറിന്റെ നിഷ്കളങ്കമായ ചിരിയും ആരെയും ആകർഷിക്കും. ആന കളിച്ചും ചെണ്ട കൊട്ടുന്ന മകൾക്കൊപ്പം മൗത്ത് ഓർഗൻ വായിച്ചും എല്ലാ കളികളിലും ഒരുമിച്ചു കൂടുന്നുണ്ട് മെഹറിന്റെ അപ്പ. ഫാദേർസ് ഡേയിൽ കുഞ്ചാക്കോ ബോബൻ കുറിച്ചത് പോലെ ''കുട്ടികൾക്കൊപ്പമായിരിക്കുമ്പോൾ കുട്ടിയാകുക'' എന്നതിനെ ശരിക്കും അർത്ഥവത്താക്കുന്നുണ്ട് സിജു വിൽസൺ. 

 

ഭാര്യ പങ്കുവെച്ച ആ സുന്ദരമായ വിഡിയോ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ചിഹ്നങ്ങൾ നൽകിയാണ് താരം സ്വീകരിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേർ വിഡിയോയുടെ താഴെ ''സൊ ക്യൂട്ട്'' എന്നും മനോഹരമെന്നും കമെന്റുകൾ കുറിച്ചിട്ടുണ്ട്. എനിക്ക് എന്റെ അപ്പായെ മിസ് ചെയ്യുന്നു എന്ന് എഴുതിയവരുമുണ്ട്. അത്രയേറെ ഹൃദയഹാരിയാണ് മെഹറിന്റെയും സിജു വിൽസന്റെയും വിഡിയോ.

 

Content Summary : Siju Wilson share a heart touching video with daughter Meher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com