ADVERTISEMENT

ആശുപത്രി ഇടനാഴിയിലൂടെ  ഓടുകയും ഒരു മുറിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന ഒരു അമ്മയെ കാണിച്ചു കൊണ്ടാണ് ഈ ഹൃദയസ്പർശിയായ വിഡിയോ ആരംഭിക്കുന്നത്. പതിനാറ് ദിവസമായി കോമയിൽ കഴിയുന്ന  തന്റെ കുഞ്ഞിനരികിലേക്കാണ് ആ അമ്മ ഓടിയെത്തുന്നത്. അമ്മ എത്തുമ്പോൾ കോമയിൽ നിന്നുണർന്ന കുഞ്ഞിനെയാണ് കാണുന്നത്. അമ്മയെ കണ്ടയുടനെ കുട്ടി കരയാൻ തുടങ്ങി, ഏറെ നാളായി കാത്തിരുന്ന ഒരു നിമിഷം. ആലിംഗനം ചെയ്യാനായി കുട്ടിയുടെ അടുത്തേക്ക് ഓടുമ്പോൾ സങ്കടവും സന്തോഷവും കൊണ്ട് അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.  ‌

 

കുഞ്ഞിനരികിലെത്തി അവനെ ഇറുകെ പുണരുകയാണവർ. അമ്മയെ കണ്ട സന്തോഷത്തിനിടയിലും അവന്റെ കുഞ്ഞ് കരച്ചിൽ ആരുടേയും ഹൃദയം തകർക്കുന്നതാണ്.  അമ്മയും മകനും തമ്മിലുള്ള ഈ മനോഹരമായ കൂടിച്ചേരലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. ഡിസ്ട്രോഫിക് എപ്പിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് കുട്ടി ജനിച്ചത്.  അവന്റെ അതിലോലമായ ചർമ്മത്തിന്റെ പാളികളെ ബന്ധിപ്പിക്കുന്ന നിർണായകമായ പ്രോട്ടീന്റെ അഭാവമാണ് അതിന് കാരണം, കുഞ്ഞിന് പ്രത്യക പരിചരണവും ശ്രദ്ധയും ആവശ്യമാണ്. അസുഖത്തിന്റെ സങ്കീർണതകൾ കാരണം, കുട്ടി 16 ദിവസത്തേക്ക് കോമയിലായിരുന്നു, അതിൽ 14 ദിവസങ്ങൾ ഇൻകുബേഷൻ ആവശ്യമായി വന്നു. 

 

ഈ വിഡിയോ 4.1 ദശലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. കുഞ്ഞിനായി നിറഞ്ഞ പ്രാർത്ഥനകളും ഹൃദയസ്പർശിയായ സന്ദേശങ്ങളും കൊണ്ട്  നിറയുകയാണ് വിഡിയോയ്ക്ക് താഴെ. അമ്മയെ കണ്ട കുട്ടിയുടെ പ്രതികരണം  ഹൃദയം രണ്ടായി തകർത്തെന്നും, ചെറിയ കുട്ടിയുടെ കരച്ചിൽ കണ്ടു നിൽക്കാനാവില്ലെന്നും ഈ മാതാപിതാക്കൾ അഭിമുഖീകരിച്ച വെല്ലുവിളികളുടെ ആഴം മനസ്സിലാക്കാൻ കഴിയുന്നുവെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

 

Content Summary : Viral video of mother son reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com