ADVERTISEMENT

ഏറ്റവും വേഗത്തിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത റെക്കോർഡ് നേട്ടത്തിന് ഉടമയായിരിക്കുകയാണ് 7 വയസ്സുകാരൻ മുഹമ്മദ് ആമിർ. .3 X 3 റുബിക്സ് ക്യൂബ് കേവലം 33 സെക്കൻഡും 8 മില്ലി സെക്കൻഡും  എടുത്തണ്  മുഹമ്മദ് ആമിർ സോൾവ് ചെയ്തു ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ കയറി പറ്റിയത്. പൊന്നാനിയാണ് സ്വദേശമെങ്കിലും നിലവിൽ ഖത്തറിലാണ് ആമിറിന്റെ കുടുംബം. ഹാഷ് ഫ്യുച്ചർ സ്കൂൾ എന്ന ഓൺലൈൻ സ്കൂളിൽ ലോവർ ഗ്രേഡ് വിദ്യാർത്ഥിയാണ് ആമിർ .

 

ആമിർ വളരെ ചെറുപ്പം മുതലേ റുബിക്സ് ക്യൂബ് സോൾവ് ചെയ്യുമായിരുന്നു.  റുബിക്സ് ക്യൂബിനോടുള്ള കമ്പം പഠനം ഉഴപ്പുന്ന രീതിയിലേക്ക് വന്നപ്പോഴാണ് ഓൺലൈൻ സ്കൂളിംഗ് വഴി ഹോം സ്കൂൾ ചെയ്യാം എന്ന ആശയത്തിലേക്ക് എത്തിയത്. ഈ ഒരു തീരുമാനം ആമിറിന്റെ കഴിവിൽ വിശ്വസിക്കാൻ തങ്ങളെ സഹായിച്ചു എന്ന് മാതാപിതാക്കൾ പറയുന്നു.

 

നിലവിൽ ആമിർ പഠിച്ചു കൊണ്ടിരിക്കുന്ന ഹാഷ് ഫ്യുച്ചർ സ്കൂൾ കരിക്കുലം ആമിറിനെ തന്റെ ഇഷ്ടത്തിന് പിറകെ പോകുവാൻ അവനെ സഹായിക്കുന്നു. ഇനി ഇന്റർനാഷണൽ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ കയറിപ്പറ്റുക എന്നതും കൂടുതൽ ഇന്റർനാഷണൽ കോംപെറ്റീഷനുകളിൽ പങ്കെടുത്തു വിജയിക്കുക എന്നതുമാണ് ആമിറിന്റെ ലക്ഷ്യങ്ങൾ. മറ്റു വിദ്യാർഥികളെ ഓൺലൈൻ വഴി റുബിക്സ് ക്യൂബ് സോൾവ് ചെയ്യുവാൻ പഠിപ്പിക്കുന്ന ഒരു കോഴ്സ് തുടങ്ങുവാനും ആമിർ ആലോചിക്കുന്നുണ്ട്. ഖത്തറിൽ നെറ്റ്‌വർക്ക് എൻജിനീയർ ആണ് പിതാവ് മൻസൂർ, മാതാവ് ഷംസീന.

 

Content Summary : Seven year old won record by solving Rubik's cube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com